ഫ്രൈഡേ ടൈംസ്

ഇസ്ലാമിക ലോകത്തിലെ വാര്ത്തകളുമായി എല്ലാ വെള്ളിയാഴ്ചകളിലും നിങ്ങളുടെ കൈകളിലേക്ക്…..

Thursday, February 8, 2007

8 ഫെബ്രുവരി 2007: ----- 20 മുഹറം 1428

സോമാലിയയില്‍ അതിശക്തമായ പോരാട്ടം


മൊഗാദിശു (8-2-2007: 20-1-1428): ഇസ്ലാമിക സോമാലിയയുടെ തലസ്ഥാനമായിരുന്ന മൊഗാദിശുവിലും പരിസര പ്രദേശങ്ങളിലും ഇസ്ലാമിക പോരാളികളും കൃസ്ത്യന്‍ പിന്തുണയോട് കൂടിയുള്ള പാ‍വ സര്‍ക്കാരും തമ്മില്‍‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതി ശക്ത് മാ‍യ പോരാട്ടം നടക്കുന്നതായി ഒരു ചെച്നിയന്‍ വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.


അതിനിടെ സോമലിയന്‍ പ്രസിഡന്‍്റ്റ്ന്റെ കൊട്ടാരത്തിന് നേരെ പോരാളികള്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി. തോക്ക് ധാരികളുടെ ആക്രമണത്തെ തടയാനാകാതെ പോലീസ് പിന്‍വാങ്ങിയാതായും റിപ്പോര്‍ട്ടുകളുണ്‍ട്. മന്ത്രിമാരും ആഫ്രിക്കന്‍ ഉദ്യോഗഥരും താമസിക്കുന്ന അംബാസഡര്‍ ഹോട്ടലിന്‍് നേരെയും പോരാളികള്‍ ആക്രമണം നടത്തി.


പോരാളികളുടെ നേതാവായ ശൈഖ് ഹസന്‍ ദാഹിര്‍ അവീസിന്റെ ശ്ക്തി കേന്ദ്രമായ വടക്കന്‍ സോമാലിയയില്‍ രണ്ടാം ദിവസവും തുടരുന്ന പോരാട്ടത്തില്‍ റോഡുകളില്‍ നിരവധി പോലീസുകരുംടേയും പട്ടാളക്കാരുടേയും ശവ ശരീരങ്ങള്‍ ചിതറി കിടക്കുന്നത് കാണാനായി. അറബ് ലീഗും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടെങ്കിലും പോരാളികളുമായി ചര്‍ച്ചക്ക് കൃസ്ത്യന്‍ പാവ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.


എത്യോപ്യന്‍ സൈന്യത്തിന്‍്റെ ആകാശ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശൈഖ് അഹ്മദ് മുഹമ്മദ് ഇസ്ലാം നിരവധി പോരാളികള്‍ ശഹീദായതായും ബാക്കിയുള്ളവര്‍ രക്ഷപെട്ടതായും പത്രപ്രവര്‍ത്തകരോട് പറയുകയുണ്‍ടായി. സോമാലിയയില്‍ അമേരിക്കന്‍ സേനയാണ്‍് ആകാശ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.


അതിനിടെ ശൈഖ് ശരീഫും മറ്റ് നേതാക്കളും സുരക്ഷിതമായി ഇരിക്കുന്നു എന്ന വാര്‍ത്ത മൊഗാദിശുവിലെ ജനങ്ങള്‍ക്ക് സന്തോഷത്തിന്‍് വക നല്‍കുന്നതായി ബി ബി സിയും അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു.

അഖ്സക്ക് വേണ്ടി ഇന്‍തിഫാദ: ഹമാസ്


ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ഇസ്രായേല്‍ അഖ്സക്ക് നേരെ നീങ്ങിയാല്‍ ഇന് തിഫാദ പ്രഖ്യാപിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ്‍് അവരീ പ്രഖ്യാപനം നടത്തിയത്. മസ്ജിദ് അഖ്സ ഒരു ചുവന്നരേഖയാണ്‍്. അത് മുറിച്ച് കടക്കാന്‍ ജൂതന്‍ ശ്രമിച്ചാല്‍ മുഴുവന്‍ ജൂതന്റെയും നാശമായിരിക്കുമത്. ഹമാസ് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ നടപ്പാത നിര്‍മാണവുമായി ഇസ്രായേല്‍ മുന്നോട്ട് തന്നെ പോവുകയാണ്‍്. അവരുടെ സുഹൃത്ത് രാഷ്ടങ്ങളായ ജോര്‍ദാനും ഈജിപ്തും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്രായേലിന്‍് കുലുക്കമില്ല. ആത്മ സുഹൃത്ത് അബൂ മാസിന്‍ അബ്ബാസും ഇസ്രായേലിന്നോട് അത് നിര്‍ത്തി വെക്കാന്‍ കേഴുന്നുണ്ട്.


എന്നാല്‍ പഴയ ജറൂസലമിലേക്കുള്ള മാര്‍ഗം തടഞ്ഞ് ഇസ്റായേല്‍ അഖ്സയിലേക്കുള്ള മാര്‍ഗങ്ങളൊക്കെ അടക്കുകയാണ്‍്. ഒരു ഏറ്റുമുട്ടലിനുള്ള സാധ്യത എങ്ങനെയും അടച്ച് കളയുകയാണ് ല്ക്ഷ്യൃം.


മസ്ജിദുല്‍ അഖ്സയുടെ പ്രധാന കവാടമായ മഗ് രിബില്‍ ബുള്‍ഡോസറുകള്‍ എത്തി നിര്‍മാണ നശീകരണ പ്രക്രിയ തുടങ്ങിയതായി അല്‍ ജസീറയാണ്‍് റിപ്പോര്‍ട്ട് ചെയ്തത്. പ്രസ്തുത വാര്‍ത്തയാണ്‍് ഈ പ്രശ്നത്തെ ലോക സമക്ഷം എത്തിച്ചത്.


ഫ്രൈഡേ ടൈംസ് ലേഖകന്മാരെ തേടുന്നു.

ഇസ്ലാമിക പ്രവര്‍ത്തകരില്‍ നിന്ന് കഴിവും യോഗ്യതയുമുള്ള പത്രപ്രവര്‍ത്തകരെ ‘ഫൈഡേ ടൈംസ്‘ തേടുന്നു. നിരന്തരം ഇസ്ലാമിക വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരും, ഇസ്ലാമികമായ സംഭവ വികാസങ്ങള്‍ നിരന്തരം വീക്ഷിക്കുകയും ചെയ്യുന്ന വര്‍ക്ക് മുന്‍ ഗണന. ശമ്പളം പ്രവര്‍ത്തനത്തിന്റെ 10 മുതല്‍ 70 ശതമാനം വരെയുമാകാം. കാശായിട്ട് ശമ്പളം നല്‍കുന്നതല്ല. ഡേറ്റിടാത്ത ചെക്കോ ഡി ഡി യോ ആയി മാത്രമേ നല്‍കൂ.

താല്പര്യമുള്ളവര്‍ ബയോ ഡാ‍റ്റക്കൊപ്പം , ഒരാഴ്ച്ചക്കുള്ളില്‍ നടന്ന ഇസ്ലാമുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വാര്‍ത്ത മംഗ്ലീഷിലോ മലയാളത്തിലോ എഴുതി താഴെ കൊടുത്തിരിക്കുന്ന ഇ-മയിലില്‍ അയ
ക്കുക.

abumuqatil@gmail.com



0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home