ഫ്രൈഡേ ടൈംസ്

ഇസ്ലാമിക ലോകത്തിലെ വാര്ത്തകളുമായി എല്ലാ വെള്ളിയാഴ്ചകളിലും നിങ്ങളുടെ കൈകളിലേക്ക്…..

Thursday, February 15, 2007

പുസ്തകം 2 \\ 16 ഫെബ്രുവരി 2007, 28 മുഹറം 1428

ഫലസ്തീനില്‍ ഐക്യ സര്‍കാരിന്‍് ധാരണ:പരസ്പര പോരാട്ടങ്ങള്‍ നിര്‍ത്തി വെച്ച് പരസ്പര ഐക്യത്തിന്‍് ഹമാസും ഫതഹ് വിഭാഗവും തമ്മില്‍ ധാരണയിലെത്തി. മക്കയില്‍, അബ്ദുല്ലാഹ് രജാവിന്റെ കാര്‍മികത്വത്തിലായിരുന്നു ഈ ഐക്യപ്പെടല്‍. ഹമാസും ഫതഹും തമ്മിലുള്ള പോരാട്ടം നിരവധി ജീവനുകള്‍ ഹനിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച ഇസ്ലാമിക സര്‍വകലാശാലയില്‍ സുരക്ഷാസേന നടത്തിയ പരിശോധനയെ തുടര്‍ന്ന് ഹമാസ് നിരവധി സുരക്ഷസേനയേയും ഫതഹ് പോരാളികളെയും വധിച്ചിരുന്നു.
സോമാലിയയില്‍ പോരാട്ടം തുടരുന്നു
സോമാലിയയില്‍ ഇസ്ലാമിക പൊരാളികള്‍ ശക്ത്മായ തിരിച്ചടി നടത്തുമ്മു. നിരവധി സര്‍ക്കര്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ മന്ത്രിക്കെതിരെ പോരാളികള്‍ ആക്രമണം നടത്തിയെങ്കിലും പരിക്കേല്‍ക്കാതെ മന്ത്രി രക്ഷപ്പെട്ടു. സോമാലിയര്‍ സര്‍കാരിനെ സഹായിക്കാനും അല്‍ ഖാഇദ പിന്തണയുള്ള പോരളികളെ നിഷ്കാസനം ചെയ്യുവാനുമായി ഇറങ്ങിയ അമേരിക്കന്‍ സേനയിലെ ചിലരെ പോരാളികള്‍ തട്ടിക്കൊണ്ട് പോയതായി പോരാളികളുടെ വക്താവ് അവകാശപ്പെട്ടു
അഫ്ഘാനില്‍ രക്തസാക്തിത്വ കര്‍മം
ത്വാലിബാന്‍ പോരാളികള്‍ നടത്തിയ രക്തസാക്ഷിത്വ കര്‍മത്തില്‍ ഏതാനും സംഖ്യസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ശീതാ‍വസ്ഥ മാറുമ്പോഴേക്ക് താലിബാനും അല്‍ ഖാഇദയും ഹിക്മത്യാറിന്റെ ഹിസ്ബെ ഇസ്ലാമിയും കൂടുതല്‍ ശക്തമായ അക്രമണങ്ങള്‍ നടത്തിയേക്കുമെന്നാണ്‍് സൂചന. അമേരിക്കന്‍ ഇടപെടലിന്‍് ശേഷം ഹിക്മത്യാര്‍ ത്വാലിനാനോട് സഹകരിച്ചാണ്‍് പ്രവര്‍ത്തിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
പ്രബോധനത്തിന്‍് സ്വന്തം വെബ്സൈറ്റ്
ഭാരതീയ ജമാ അത്തെ ഇസ്ലാമി പാര്‍ട്ടിയുടെ കേരളാ ഘടകം പ്രസിദ്ധീകരിക്കുന്ന പ്രബോധനം വാരികക്ക് ഇപ്പോള്‍ സ്വന്തം വെബ്സൈറ്റ്. മുസ്ലിം ലോകത്തിലെ വാര്‍ത്തകളും വിശേഷങ്ങളും നിരീക്ഷണങ്ങളും ജനാധിപത്യ-മതേതര കാഴ്ചപ്പാടുകളും മനസ്സിലാക്കാന്‍ ഏറ്റവും ഉത്തമാണീ സൈറ്റ്. സ്വന്തം പോഷക സംഘടനകളിലേക്കും സ്ഥപനങ്ങളിലേക്കും ഇതില്‍ നിന്ന് കൈവഴി ലഭ്യമണ്‍്. http://www.prabodhanam.net
എന്‍.ഡി.എഫിന്റെ എം പവര്‍ ഇന്ത്യ
എന്‍ ഡി എഫിന്റെ ദേശീയ പാര്‍ട്ടി പോപുലര്‍ ഫ്രണ്ട് ഇന്റ്യെ ശ്ക്തിപ്പെടുത്താന്‍ ബാംഗ്ലൂരില്‍ ഒന്നിക്കുന്നു. കഴിഞ്ഞ 60 വര്‍ഷങ്ങളായി ഇന്ത്യന്‍ സര്‍ക്കരിനോ ഹിന്ദൂ ഭീകരവാദി സംഘടനകള്‍ക്കോ ആകത്തത് ചെയ്ത് തീക്കലാണ്‍് ഇന്ത്യെ ശക്തിപ്പെടുത്തുക എന്ന പരിപാടിയിലൂടെ എന്‍ ഡി എഫ് \ പോപുലര്‍ ഫ്രണ്ട് ഉദ്ദേശിക്കുന്നത്.
അവര്‍ നിരപരാധികളാണ്‍്....
സിമി ബന്ധമാരോപിച്ച് ആലുവക്കടുത്ത ബിനാമിപുരത്ത് നിന്‍ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് യുവാക്കള്‍ക്ക് മേലുള്ള കുറ്റാരോപണങ്ങള്‍ തെളിയ്ക്കാന്‍ പോലീസിനാകാത്തതിനാല്‍ അവരെ വിട്ടയക്കണമെന്ന് നാട്ടുകാ‍ര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിനാമിപുരത്ത് നടന്ന പൊതു പരിപാടി ജന ശബ്ദത്തിന്റെ വ്യക്തമയ തെളിവായി. സാമൂഹിക സാംസ്കാരിക തലത്തിലെ നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.